Wednesday, August 31, 2011

വിഷു


പൂത്തുലഞ്ഞു നിന്നു  കൊന്ന
എനിക്കും വിഷുക്കാലം...
ഞൊറിഞ്ഞ കോടിയും, സ്വര്‍ണ്ണ തുട്ടും 
ഞാനാണെല്ലാം എന്ന കൃഷ്ണന്റെ ഭാവം...
മഞ്ഞ വെള്ളരിക്കിന്നു സ്വര്‍ണ്ണ നിറം,
കൊന്നപ്പൂ ഇപ്പോഴും മയക്കത്തിലാണ്.
വിളിയോടൊപ്പം കണ്ണുകള്‍ പൊത്തി,
അമ്മൂമ്മയാണ് 
ഞാന്‍ കണ്ടു...

ആകെ സുഗന്ധമാണിവിടെ 
നിലവിളക്കും ചന്ദന ത്തിരിയും..
കണി കാണല്‍...ആകെ പ്രകാശം
ഒറ്റനാണയം നെഞ്ചോടു ചേര്‍ത്തു
അമ്മൂമ്മയുടെ മണം, ചിരി 
കൃഷ്ണാ...എന്നുമെന്റെ കണി നീയല്ലേ
പഴക്കമുള്ള ആ പുഞ്ചിരി തന്നെ 
എനിക്കൊരു വിഷുക്കോടി , പട്ടു പാവാട
സൂക്ഷിച്ചു വെച്ചേനെ ഞാനെന്നും ..
വിഷുക്കണി കാട്ടനാരും ഇല്യാത്ത
ഏതോ ഒരു പെണ്‍കുട്ടി , എടിവെയോ 
അതിട്ടു കുണുങ്ങി നടക്കുന്നുണ്ടാവും...

എനിക്ക് മുന്നില്‍ സുന്ദരി കൊന്ന മാത്രം 
കൂടെ ഒരിക്കലും മങ്ങാത്ത 
അമ്മൂമ്മയുടെ ചിരിം 
എന്റെ മാത്രം വിഷുക്കണി.

Saturday, August 27, 2011

നീ
എന്നെ പുതപ്പു പോല്‍ മൂടി കുളിര്‍ കാറ്റ്...
നിന്റെ കൈകള്‍ എന്റെ കവിളില്‍ തൊട്ടുവോ?
എനിക്ക് സ്പര്‍ശിക്കാം നിന്നെ.
എന്റെ കാതില്‍ നീ ഒരുപാട് സ്വകാര്യങ്ങള്‍ 
പറഞ്ഞുവോ?
എനിക്ക് കേള്‍ക്കാം നിന്റെ മായാ ശബ്ദം..
നീ മൂളിയത് ഞാന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന
പാട്ടാണോ? 
നാനും കൂടട്ടെ നിന്റെ പാട്ടില്‍?
നിന്റെ സുഗന്ധം എന്നും എന്നെ കൊതിപ്പിച്ചു -
എനിക്ക് ശ്വാസിക്കാം നിന്നെ
എന്റെ ചുറ്റിലും ഒരു നിലാവ് പരന്നുവോ-
എനിക്ക് കാണാം നിന്റെ പുഞ്ചിരി..
എന്റെ ചുണ്ടില്‍ ഒരു തുള്ളി തേന്‍ പടര്‍ന്നുവോ-
നിന്റെ ചുംബനം പോലെ.
ഈ കാറ്റിനെ കെട്ടി പിടിച്ചോട്ടെ ഞാന്‍
എന്റെ നെഞ്ചോടു ചേര്‍ത്ത് , ഇറുക്കി,
എനിക്കറിയാം നിന്റെ ചൂട് എന്നില്‍ അലിയുന്നത്...മഴക്കാറ്

ഇന്നിവിടെ  മഴക്കാറ്...
കണ്ണുകള്‍ നിറഞ്ഞു തുളുമ്പി
കുറെ തുള്ളികള്‍ ഉരുണ്ടു വീഴാന്‍-
കൊതിച്ചു നില്‍ക്കണ പോലെ,
കണ്മഷി കലങ്ങിയ 
കറുപ്പ് നിറം 
നനവിന്റെ 
തണുപ്പ്....

എന്നോടൊന്നും തിരിച്ചു ചോദിക്കരുത്..

തിരിച്ചു തരാന്‍ ആവാത്ത ഒരുപാട് കാര്യങ്ങള്‍..
ഞാന്‍ ഒരാളില്‍ നിന്നും എടുത്തിട്ടുണ്ട്,
അതൊന്നും തിരിച്ചു ചോദിക്കരുത്..കുറച്ചൊക്കെ ഒരാള്‍ അറിഞ്ഞാ ഞാന്‍ എടുത്തത്‌.
കുറച്ചൊക്കെ ഒരാള്‍ അറിയാതെയും..
ഇപ്പോള്‍ എല്ലാം ഞാന്‍ സ്വന്തം ആക്കി 
ഒരു കഷ്ണം ഹൃദയത്ടുണ്ടും
അത് ഞാന്‍ എന്റെ ഉള്ളില്‍ തുന്നി ചേര്‍ത്തു.

പകരം ഞാന്‍ കുറെയൊക്കെ തന്നില്ലേ?
കുറെ ചിന്തകള്‍...കുറെ പുഞ്ചിരികള്‍...
കുറെ കണ്ണീര്‍ തുള്ളികള്‍ തന്നില്ലേ?
ഒരു കടലുണ്ടാക്കാന്‍ ഉപ്പു തന്നില്ലേ?
പിന്നെ, ഞാന്‍ എഴുതാത്ത കുറെ വരികള്‍ തന്നില്ലേ?
ഒരാള്‍ക്ക് എഴുതാന്‍ സമ്മതം തന്നില്ലേ?
ഒളിച്ചു വെച്ച് കുറെ നോട്ടങ്ങള്‍ തന്നില്ലേ?
തൊട്ടു തൊട്ടു കുറെ സ്നേഹം തന്നില്ലേ?
രാത്രി ചേര്‍ത്തു പിടിച്ചു കുറെ ഉമ്മ തന്നില്ലേ?
ആര്‍ക്കും കൊടുക്കാത്ത കുറെ പേരുകള്‍ തന്നില്ലേ?
ഇതൊന്നും പോരാഞ്ഞു..
ആരോടും പറയാതേം, മിണ്ടാതേം,
എന്നേം.. എന്റെ സ്നേഹോം മുഴുവനും തന്നില്ലേ?

ഞാന്‍ അതൊന്നും തിരിച്ചു ചോദിക്കില്യ
എന്നോടും ഒന്നും തിരിച്ചു ചോദിക്കരുത്.


എന്നിലെ കവിത നീയായിരുന്നു

ഇന്നെല്ലാം നഷ്ടപ്പെട്ടു ....
കണ്ണില്‍ നിറങ്ങള്‍ ഇല്ലാതെ
ഒരു തുടം കണ്ണീര്‍  നുരച്ചുരുകുമ്പോള്‍
ഞാനറിയുന്നു,
എന്നിലെ കവിത നീയായിരുന്നു...
എരിയുന്ന തീയിന്റെ വേദന ഉള്ളില്‍ പിടയുമ്പോഴും 
നഷ്‌ടമായ എന്റെ കുഞ്ഞിനെ, വിറയാര്‍ന്നു നോക്കുമ്പോഴും
എന്റെ ഉള്ളിലെ മോഹം നിന്റെ സ്പര്‍ശമയിരുന്നു...
ശരീരത്തില്‍ നിന്നും അടര്‍ന്നു വീണ എന്റെ
ജീവന്റെ  അംശത്തെക്കാളും
നെഞ്ഞിനുള്ളില്‍ ജീവനായിരിക്കുന്ന നിന്നെയാണ് ഞാന്‍ ഓര്‍ത്തത്‌
പൊള്ളുന്ന പനി, 
ഞരമ്പുകളിലെ നീറല്‍,
കണ്ണില്‍ പൊടിഞ്ഞ 
കണ്ണീര്‍ കലര്‍ന്ന ചോര..
നിന്നെയൊന്നു കണ്ടു എങ്കില്‍ , നീ ഒന്നറിഞ്ഞെങ്കില്‍
അലിഞ്ഞു തീരുമായിരുന്നു ഞാന്‍ പോലും അറിയാതെ..
ചെയ്യാത്ത കുറ്റത്തിന്റെ ഭാരം തോളില്‍  ഏറ്റി നടന്നപ്പോള്‍ ,
ഞാന്‍ ആശിച്ചത് ... എന്നെ  മുള്ളുകള്‍ നീ അണിയിച്ചാല്‍,
പിടഞ്ഞു തീരുമ്പോളും നിന്റെയുള്ളില്‍ ജീവിക്കും ഞാന്‍
നിന്റെ ഉടലായ്, നിന്റെ ഉയിരിന്നുയിരായ്.


Thursday, August 25, 2011

I m addicted to tattoos and...lot more


രാജപാര്ട്ട്/Raajapaatu


കൊട്ടാരത്തിലെ രാജാവിന്‍റെ വേഷമാണ് നിനക്ക് 
നിന്റെ മന്ദ്രിയും, തേരാളിയും, വിധുഷകനും ഞാനാണ് 
നിന്റെ ചിന്തകളില്‍ പോലും ഒരു റാണിയില്ല
"രാജാവും റാണിയും" കുട്ടികഥയിലെ ചിത്രമാണ്.
നമുക്കിവിടെ അധികാരിയും അനുയായികളും മാത്രം.
നിനക്കൊരു തിളങ്ങുന്ന അങ്കി അണിയാം
എനിക്കിവിടെ ഒരു ധവള വേഷവും..
കാരണം, എന്റെ കളി പരിധി എല്യതതാണല്ലോ!!
മന്ദ്രിയുടെ ചാണക്യ വേഷം എടുതണിയാം
ഉപദേശകന്റെ മട്ടില്‍ ഞെളിയാം
തേരാളിയുടെ ധൈര്യം അവലംബിക്കാം 
നിന്റെ രക്ഷക്കായി പ്രതിജ്ഞ എടുക്കാം
വിദൂഷക വേഷം എന്റെ മാത്രം അവകാശമല്ലേ
നിന്റെ ചിരി എന്നും എന്റെ ദൌര്‍ഭല്യവും..
നമ്മളൊരു യുദ്ധത്തിനു ഒരുങ്ങുന്നില്യ
നിണവും കബന്ധവും നിനക്ക് ചേര്‍ന്നവ യല്ലാ ..
നീയും ഞാനും എവിടെ കാഴ്ച കാരവുന്നു 
നമ്മുടെ വേഷം കാണുന്നവര്‍, നമുക്ക് വേഷക്കാരും..
തിരശീല ആവോളം ഉയരട്ടെ..
അതിനും അപ്പുരതല്ലേ കളിയും, കളിത്തട്ടും..
സമാധാന കൊടി നിന്റെ കൈകളില്‍ ആണ് 
ചെങ്കോലും കിരീടവും ഇനി അര്‍ത്ഥ ശൂന്യവും
വേഷങ്ങളും, ചായങ്ങളും മങ്ങിയാലും,
നിന്റെ പ്രൌഡിയും ചിരിയും നീണാള്‍ വാഴട്ടെ..

ഇഷ്ടം...

വെറുതേ ഇരിക്കാനനെനിക്കിഷ്ടം...
ചിരികാത്ത ചിലന്തി വലയില്‍ നോക്കി 
ചിലന്തിയെന്ന കലാകാരനെ,
പുകഴ്ത്തി പറയാതെ ...
ചുവരിലെ മോണാലിസ ചിത്രത്തിന്റെ-
ചിരി അളക്കാന്‍ ആവാതെ 
ഒരു തുള്ളി കണ്ണീര്‍ ആവും ,
ആ സുന്ദരിക്ക് ഭംഗി എന്നരോടും പറയാതെ
മുറ്റത്തെ ചെത്തിയിലെ തേനിനു
മധുരം പോരെന്നു പരാതിപെട്ടും
എനിക്ക് ഒന്നിലും തൃപ്തി ഇല്ലെന്ന
സത്യം പറയാന്‍ മടിച്ചും...
അങ്ങിനെ വെറുതെ ഇരിക്കാനനെനിക്കിഷ്ടം...
ഞാന്‍ സൂക്ഷിച്ച പൂമ്പാറ്റ ചിറകിന്റെ 
നിറം മങ്ങിപ്പോയോ?
വളപ്പൊട്ട്‌ കൊണ്ട് ഉണ്ടാക്കിയ മാല-
ആര്‍ക്കാണ് സമ്മാനിക്കുക?
പണ്ടെങ്ങോ വലിച്ചെറിഞ്ഞു കളഞ്ഞ 
ഖടികാര സൂചി തിരിച്ചു കിട്ടുമോ?
ചിന്തകള്‍ ക്കിടയിലും ...
വെറുതെ ഇരിക്കാനനെനിക്കിഷ്ടം...


നിനക്ക് മാത്രം....

ഉറക്കത്തില്‍ പോലും എനിക്ക് നിസ്സന്ഗത ആയിരുന്നു.
കണ്ണ് തുറന്നതും അതേ ഭാവത്തില്‍ 
സൂര്യന്റെ ജ്വലിപ്പിക്കുന്ന മഞ്ഞപ്പിനു ഒരീരന്‍ ച്ചായ
തണുപ്പിന്റെ പുതപ്പു ഞാന്‍ വലിച്ചു മാറ്റി.
ഈയിടെ ദൈവവും ഒളിവിലാണ്...
നിന്റെ ചിന്തകള്‍ തീവ്രമായിരുന്നു ഉള്ളില്‍...
അപ്പോഴും ഞാന്‍ നിസ്സംഗതയുടെ മൂടുപടം അണിഞ്ഞു 
നിന്നെ സന്തോഷിപിക്കാന്‍ ഞാന്‍ ഒന്നും ചെയ്തില്ല 
പതിവ് വാചകങ്ങള്‍ ക്കപ്പുറം നിന്നോടോന്നും മിണ്ടിയുമില്ല...
കണ്ണില്‍ നീ വന്നു നിറഞ്ഞപ്പോള്‍ ഞാന്‍ കണ്ണുകള്‍ അടച്ചു..
നിന്റെ കണ്ണിലെ ഈറന്‍ കണ്ടില്ലെന്നും നടിച്ചു...
ഞാന്‍ എന്നെ എവിടെയോ വെച്ച് മറന്നിരിക്കുന്നു ..
കടും നിറങ്ങളില്‍ വരച്ച ചിത്രങ്ങള്‍ പോലും -
മനസ്സില്‍ വരന രഹിതമായിരുന്നു...
മധുരമായ പാടും ഞാന്‍ വിതുമ്പി കേട്ടു...
എന്റെ വയലിന്‍ കമ്പികള്‍ എന്റെ പാട്ടെന്നെ മറന്നിരുന്നു..
ഇരുളിനും, നിസ്സംഗതക്കും അപ്പുറം ഞാനുണ്ട് ,
നിനക്ക് കൈയെത്തി പിടിക്കാവുന്ന ദൂരതെന്റെ മനസ്സും..
ഒരിക്കല്‍ മാത്രം നീ തൊട്ടു വിളിച്ചെങ്കില്‍ 
നിന്റെ ചുണ്ടിലെ ചിരിയില്‍ ഞാന്‍ എന്നെ വീന്ടെടുതേനെ!!!

Tuesday, August 23, 2011

My workകൂട്ടി കെട്ടാന്‍ ഒരു താമരനൂല്

ചരട് പൊട്ടിയ ഒരു പട്ടം
മുത്തുകള്‍ ചിതറിയ ഒരു മുത്തുമാല
കുട്ടി കളഞ്ഞിട്ടു പോയ ഒരു വട്ട്
കാക്ക കൊത്തിപരിച്ച ഒരു മാങ്ങ 
പേജുകള്‍ കീറിയ ഒരു പാട്ട് പുസ്തകം 
അമ്മയുടെ പിഞ്ഞിയ ഒരു സാരിതല 
കാറ്റത്ത്‌ കെട്ട് പോയ എണ്ണ വിളക്ക്
കളഞ്ഞു പോയ മൂകുത്തി കല്ല്‌ 
.........ഇതൊകേം കൂട്ടി കെട്ടി ,
.........നെഞ്ചത്ത് ചേര്‍ത്ത് വെക്കാന്‍,
.........ഒരു താമരനൂല്,
.........കടം ആയിട്ടെങ്കിലും തരോ?