Friday, May 16, 2014

സർക്കസ്സ്

                                                                     സർക്കസ്സ്




                                  "സർക്കസ്സ് " എന്ന വാക്കിൻറെ കൂടെ ഓടിയെത്തുന്ന ചിലരുണ്ട് : കോമാളികൾ , ആനകൾ , ഒട്ടകങ്ങൾ , മരണക്കിണർ - അതിൽ ബൈക്കൊടിക്കുന്ന അഭ്യാസികൾ ...കുട്ടിക്കാലത്ത് കണ്ട് , മറക്കാൻ മടിക്കുന്ന കുറെ ചിത്രങ്ങൾ ആയിരുന്നു  എന്റെ മനസ്സില്...പലവട്ടം പോകാനിരുന്നിട്ടും പറ്റാതെ , കാത്തുകാത്തു മരിയ്കാതെ വളർത്തിയ ഒരു കൊതി .....സർക്കസ്സ് കാണണം .കെട്ടൊർക്കൊക്കെ ഒരു കളിയാക്കൽ .."അയ്യേ , നാറുന്ന കുറെ മൃഗങ്ങൾ കാണും ....മുഷിഞ്ഞ കോമാളികളും  "- എന്നിലെ കുട്ടി അപ്പൊഴും പറഞ്ഞുകൊണ്ടേ ഇരുന്നു ..."സർക്കസ്സ് കാണണം ...."
                 കൂട്ടില്ലാതെ പോകുന്ന കുറേയിടങ്ങൾ ഉണ്ട് ...സിനിമ , കടൽത്തീരം , അമ്പലം .....പൊതുവെ എല്ലായിടത്തും .എന്നാലും ഇതിലൊരു വാശി , കൂട്ട് വേണം .തൊട്ടടുത്ത ടൌണിൽ വന്നിരുന്നു സർക്കസ്സ്...കൂട്ടും കിട്ടി . പക്ഷെ അച്ഛൻ വിലക്കി .."കുറേ അലപലാതി ആൾക്കാർ ആയിരിക്കും അവിടെ , നീ പോണ്ടാ ". സമ്മതം നോക്കി കാര്യങ്ങൾ ചെയ്തിരുന്ന വഴക്കങ്ങൾ പണ്ടേ നിർത്തിയിരുന്നെകിലും , പോയില്ല !
                      അപ്പോഴാണ് വീണ്ടും ഒരവസരം ..എല്ലാ വട്ടിനും കൂട്ടുനില്ക്കാൻ ഒരു കൂട്ടാളിയും ..ഒന്നും നോക്കാനില്ല , പുറപ്പെട്ടു ..ഒരുപാടു കാത്തിരുന്ന്  കൊതിച്ച്  അങ്ങനെ സർക്കസ്സ്കാണാൻ ...മനസ്സ് കുട്ടിയെപോലെ തുള്ളിച്ചാടുന്നു . സ്കൂളിൽ പഠിക്കുമ്പോൾ എന്തോ പോയതാ ...150 രൂപയുടെ ടിക്കറ്റ് . സ്റെയ്ജിനു തൊട്ടടുത്തും അല്ലാ , അകലെയും അല്ലാ , കൃത്യമായ ഒരു സ്ഥാനം കണ്ടുപിടിച്ചു .ട്രപ്പീസിനായി വിടര്ത്താതെ തൂക്കിയിട്ടിട്ടുള്ള വലകൾ , ഒരു വശത്ത് മരണക്കിണർ ...ഒരു മായജാലത്തിന്റെ കൂട്ടിൽ ഇരിക്കുനത് പോലെ .
                       പിന്നീടങ്ങോട്ട് വർണ്ണ കാഴ്ചകൾ ആയിരുന്നു ..കുള്ളന്മാരും ചിരിപപിക്കുന്നവരും ആയ കോമാളികൾ, മെയ്‌വഴക്കം ഉള്ള സുന്ദരിമാർ ...ചെറുപ്പം തുളുമ്പുന്ന കുറുകിയ കണ്ണുള്ള അഭ്യാസികൾ, അമേരിക്കയിൽ നിന്നും വന്ന അഭ്യാസികൾ, തത്തകൾ , നായ്കുട്ടികൾ , ഒട്ടകം , കുതിര , ആന പോലും മെയ്‌വഴക്കം കാട്ടുന്നു ....ഇടക്കിടക്ക് ചോളം ,ജൂസുകൾ , കടല , ഐസ്ക്രീം വില്ക്കുന്ന ആൾക്കാർ ...ഉടഞ്ഞ കുപ്പിചില്ലിൽ നൃത്തം വെയ്ക്കുന്ന സുന്ദരിക്കും , വാളുകൾ കൊണ്ടമ്മാനം ആടുന്ന പയ്യനും മുഖത്ത് ഒരേ ആത്മവിശ്വാസം . അമ്മയുടെ മടിയിൽ ഇരിക്കാൻ കൂട്ടാക്കാതെ ചുറ്റുമുള്ളവരെ ശല്യം ചെയ്യുന്ന കുസൃതി പിള്ളേർ ...ചുറ്റിലുള്ള ചിലതൊക്കെ കണ്ടെങ്കിലും എൻറെ കണ്ണും കരളും സർക്കസ്സിൽ ആയിരുന്നു . എത്ര കൈയ്യടിച്ച് ആമൊദിചാലും എനിക്ക് മതിവരില്ലായിരുന്നു . കണ്ണിൽ വർണങ്ങൾ ....അത്ഭുതം വാരി വിതറി ഓരോ അഭ്യാസിയും എൻറെ മനസ്സ് നിറച്ചു .ഇതു കഴിയുമെന്നു അറിഞ്ഞിട്ടും , ഓരോ അഭ്യാസിയും രംഗമോഴിയുമ്പോൾ , എൻറെ മനസ്സ് വാശി പിടിച്ചിരുന്നു ....ഇനി യടുത്തത് , ഇനി അടുത്തത് ...
                                 ഇടക്കെപ്പോഴോ ഞാനവരുടെ ജീവിതങ്ങളിലേക്ക് ഇറങ്ങിപ്പോയി ...ചായങ്ങൾ തേച്ചുമിനുക്കിയ ചിരിയും വർണ്ണ കുപ്പായങ്ങളും ...അതിനെല്ലാം പിറകിലായി കണ്ണീരിൻറെ കഥകൾ .നമ്മൾ ഒന്നും അറിയേണ്ടല്ലോ ...മുന്നിൽ തടിച്ചുകൂടിയ ജനത്തിന് ചിരിയും അഭ്യാസവുമേ കാണേണ്ടു ....ജീവൻ പണയപ്പെടുത്തി കാട്ടുന്ന ഓരോ വിദ്യയും കാണികളെ സന്തോഷിപ്പിക്കാൻ ആണ് ...ചായമിട്ട ചിരിക്കേ സർക്കസ്സിൽ വിലയുള്ളൂ . കണ്ണീരിനു ഉപ്പിൻറെ വിലപോലും കിട്ടില്ല . തിരശീലക്കു പിന്നിൽ ചിത എരിഞ്ഞാലും , തിരശീലക്കു മുന്നിൽ ...ദ ഷോ മസ്റ്റ്‌ ഗോ ഓണ്‍ ....

Wednesday, February 12, 2014

ഉള്ളിലീ തീ....

ഒരു നിമിഷതേക്ക് മാത്രമായിരിക്കാം ,
ഉള്ളിലീ തീ....
കനലെരിയ്ക്കാതെ തീ പുകയ്ക്കാൻ ...
എൻറെ നെഞ്ചിലെ നേരിപ്പോടിനറിയാം