Wednesday, February 11, 2015

ഇന്നത്തെ ധനശ്രീ

സ്കൂളിലെ തിരക്ക് പണികൾ തീർത്ത് സ്റ്റു ടിയോയിൽ എത്താനുള്ള ഓട്ടത്തിനിടയിൽ ആണ് പോക്കെറ്റിൽ പിന്നെയും ഫോണ്‍ വൈബ്റേറ്റ് ചെയ്യാൻ തുടങ്ങിയത് ...ചെറിയാച്ചന്റെ കോൾ ആയിരിക്കും പിന്നെയും എന്ന് തോന്നിയതിനാൽ ആണ് അടുത്ത് കണ്ട തണലിൽ വണ്ടി നിർത്തിയത് .ചുറ്റുപാട് ഒന്നും കാര്യമായി ശ്രദ്ധി കാതെ വണ്ടി നിർത്തി ...ഫോണ്‍ പുറതെടുതപ്പോ ചെറിയച്ചൻ തന്നെയാണ് . പൊരിയുന്ന വെയിലിനെ തടുക്കാൻ മുഖം മൂടികെട്ടിയിരുന്നു . ഹെൽമെറ്റ്‌ ഊരാതെ തന്നെ ഫോണ്‍ സ്പീക്കറിൽ ഇട്ടു സംസാരിക്കാൻ തുടങ്ങി . അതു കഴിഞ്ഞാണ് ചുറ്റിലും ശ്രദ്ധിച്ചത്‌ ....
                               ഞാൻ വണ്ടി നിർത്തിയ തണൽ , വിനയിൽ ഷീറ്റുകൾ കീറിത്തൂങ്ങി നില്ക്കുന്ന ഒരു ഹോർഡിംഗ് ഇന്റെ ആയിരുന്നു ...ഹൈവേയുടെ വക്കത്തു തൊട്ടടുത്ത്‌ കടകൾ ഒന്നുമില്ലാത്ത ഒരൊഴിഞ്ഞ മൂല ..ഈ പെരുവഴിയിൽ ഒറ്റക്ക് ...ഒരു കസേര വഴിവക്കിൽ ഇട്ടു , ഒരു വയസ്സൻ . നരച്ചു തുടങ്ങിയ , കൈ പകുതി മടക്കിവെച്ച ഇളം നീല ഷർട്ടും , കയ്യിൽ ഒരു ബോർഡിൽ അടുക്കി വെച്ചിരിക്കുന്ന ലോട്ടറി ടിക്കറ്റുകളും ....വിയർപ്പും ക്ഷീണവും ഉള്ള മുഘത്തൊരു കണ്ണട , അടുത്ത് ചാരി വെച്ചിരിക്കുന്ന പഴയ കാലൻകുട ....ടിക്കറ്റുകൾ കാറ്റിൽ ആ ബോർഡിൽ കിടന്നു പിടച്ചിരുന്നു ...പെട്ടെന്ന് ഞാൻ വണ്ടിയിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് നടന്നു ...കാലത്ത് പെട്രോൾ അടിക്കാൻ അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയ മുന്നൂറു രൂപേം , ഇന്നലത്തെ ബാക്കി കുറച്ച് പത്തിന്റെ നോട്ടുകളും പോക്കറ്റിലുണ്ട് . "കാരുണ്യ ഉണ്ടോ?"...."ഇല്ല മോളേ ..ഇന്നത്തെ ധനശ്രീയാ ..." "എത്രയാ ?"....നാല്പതിന്റെയാ മോളേ ..." പോക്കറ്റിൽ നിന്നും എടുത്തു കൃത്യമായി നാല് പത്തിന്റെ നോട്ടുകൾ കൊടുത്തു . നമ്പർ പോലും നോകാതെ അയാൾ തന്ന ടിക്കെറ്റ് ഞാൻ വാങ്ങി പോക്കറ്റിൽ വെച്ചു .മുഖം മൂടികെട്ടിയ തിരിച്ചറിയാത്ത എന്റെ മുഖത്ത് നോക്കി അയാൾ ചിരിച്ചു .ഞാൻ തിരിച്ച് ചിരിച്ചത് മനസ്സിലായി ക്കാണില്ല . വണ്ടിയിൽ കേറിയപോഴാ ഞാൻ ഓർത്തത്‌ , സ്കൂളിൽ നിന്നും കട്ടൻ കാപ്പിടെ കൂടെ ഇത്ത തന്ന ഒരു പ്ലം കേക്കിന്റെ കഷ്ണം , അതേ പത്ര ക്കടലാസ്സിൽ പൊതിഞ്ഞു ഞാൻ എടുത്തുവെച്ചിരുന്നു . വണ്ടി തുറന്ന് അതെടുത്തു അങ്ങേരുടെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു .."ഷുഗർ ഉണ്ടോ?"..."ഹേ .." എന്ന ഭാവത്തിൽ അയാളെന്നെ നോക്കി .."സ്കൂളിലെ പിള്ളേർ തന്നതാ , ഒരു കഷ്ണം കേക്ക് ..കഴിക്യോ ?""ആ .." എന്നും പറഞ്ഞ് ചിരിച്ചുംകൊണ്ടയാൾ അത് വാങ്ങി . "ശെരി "....യാത്ര പറഞ്ഞ് ഞാൻ നടന്നു .വണ്ടിയിൽ കേറി തിരിഞ്ഞു നോക്കിയപ്പോ മുഖം തിരിച്ചറി ഞ്ഞില്ലെങ്ങിലും സ്നേഹത്തോടെ അയാൾ ചിരിച്ചു .
                                       എൻറെ മനസ്സും കണ്ണും നിറഞ്ഞിരുന്നു . നമ്മൾ സ്നേഹിക്കുന്ന ചിലരുടെ ശ്രദ്ധയ്ക്കും സ്നേഹത്തിനും വേണ്ടി നമ്മൾ ഒരുപാട് കാത്തിരിക്കാറുണ്ട് . ഇതു പോലെ വീണ്‌ക്കിട്ടുന്ന ചില സ്നേഹത്തിന്റെ നിമിഷങ്ങൾ ക്കും , നമ്മൾ കൊതിക്കുന്ന അതേ തരം സന്തോഷം നമുക്ക് തരാൻ സാധിക്കും എന്നെനിക്കു മനസ്സിലായി .ഇനിയൊരിക്കലും കാണാൻ കൂടി സാധ്യത ഇല്ലാത്ത ഏതോ ഒരു വയസ്സന്റെ കണ്ണിലെ സ്നേഹവും , മുഖം പോലും കാണിക്കാതെ ഒരു മധുരം നുള്ളികൊടുത്ത എൻറെ സന്തോഷവും , ഇന്നത്തെ എൻറെ ദിവസം നല്ലതാക്കി ...
      എന്റെ ബ്ലോഗിലേക്കൊരു പെയ്ജും കൂടി ......

Tuesday, February 10, 2015

ഒരാനക്കനവ്‌

ആനേടെ മണം പിടിച്ച്  ഞാൻ പോയിനിന്നത്
ആന പിണ്ഡത്തിന്റെ മുന്നിൽ ..
പിണ്ടോം ചവുട്ടി ഞാൻ വീട്ടിപോയി ..
നനവുള്ള , ചൂട് പിണ്ഡം ..
രാത്രി ഉറങ്ങി, കാലത്ത് എണീറ്റപ്പോ
കട്ടിലും കവിഞ്ഞ് നിലത്ത് അങ്ങനെ  ഒഴുകികിടക്കണു
കറുത്ത കടല് മാതിരി എന്റെ മുടി ....