പൂത്തുലഞ്ഞു നിന്നു കൊന്ന
എനിക്കും വിഷുക്കാലം...
ഞൊറിഞ്ഞ കോടിയും, സ്വര്‍ണ്ണ തുട്ടും
ഞാനാണെല്ലാം എന്ന കൃഷ്ണന്റെ ഭാവം...
മഞ്ഞ വെള്ളരിക്കിന്നു സ്വര്‍ണ്ണ നിറം,
കൊന്നപ്പൂ ഇപ്പോഴും മയക്കത്തിലാണ്.
വിളിയോടൊപ്പം കണ്ണുകള്‍ പൊത്തി,
അമ്മൂമ്മയാണ്
ഞാന്‍ കണ്ടു...
ഞാന്‍ കണ്ടു...
ആകെ സുഗന്ധമാണിവിടെ
നിലവിളക്കും ചന്ദന ത്തിരിയും..
കണി കാണല്‍...ആകെ പ്രകാശം
ഒറ്റനാണയം നെഞ്ചോടു ചേര്‍ത്തു
അമ്മൂമ്മയുടെ മണം, ചിരി
കൃഷ്ണാ...എന്നുമെന്റെ കണി നീയല്ലേ
പഴക്കമുള്ള ആ പുഞ്ചിരി തന്നെ
എനിക്കൊരു വിഷുക്കോടി , പട്ടു പാവാട
സൂക്ഷിച്ചു വെച്ചേനെ ഞാനെന്നും ..
വിഷുക്കണി കാട്ടനാരും ഇല്യാത്ത
ഏതോ ഒരു പെണ്‍കുട്ടി , എടിവെയോ
അതിട്ടു കുണുങ്ങി നടക്കുന്നുണ്ടാവും...
എനിക്ക് മുന്നില്‍ സുന്ദരി കൊന്ന മാത്രം
എനിക്ക് മുന്നില്‍ സുന്ദരി കൊന്ന മാത്രം
കൂടെ ഒരിക്കലും മങ്ങാത്ത
അമ്മൂമ്മയുടെ ചിരിം
എന്റെ മാത്രം വിഷുക്കണി.
Please translate :(
ReplyDelete