Tuesday, March 13, 2012

Cutlet

കട്ട്ലെറ്റ്‌
"ഈശോയെ"
ആലുവേല്‍ന്നു എറണാകുളത്തേക്ക് ഉള്ള ലോ ഫ്ലോര്‍ എ സീ ബസ്സില്‍ എന്തൊക്കെയോ ഓര്‍ത്തു ഇരുന്നിരുന്ന എന്നെ ഉണര്തീത് ഈ വിളീം പിന്നെ എന്തോ ഒരു പലഹാരത്തിന്റെ മണോം ആണ്. ഞാന്‍ അടുത്ത സീറ്റിലേക്ക് നീങ്ങി ഇരുന്നു അവര്‍ക്ക് സ്ഥലം കൊടുത്തു.അവരുടെ കഷ്ട്ടപാട് കൊണ്ടു തോന്നിക്കുന്നതു ആയിരിക്കാം , എന്‍റെ അനുമാനത്തില്‍ ഒരു നാല്‍പതു വയസ്സ് തോന്നിക്കും അവര്‍ക്ക്. രണ്ട് കയ്യിലും ഭാരം...ഒരു കയ്യിലൊരു വലിയ എണ്ണ പുരണ്ട പ്ലാസ്റ്റിക്‌ സഞ്ചി. അടുത്ത കൈയ്യില്‍ എണ്ണമയം കൊണ്ടു ഏകദേശം കറുപ്പായ ഒരു മിലിടറി ഡിസൈന്‍ ഉള്ള ബിഗ്‌ ഷോപ്പര്‍...അവര്‍ പ്ലാസ്റ്റിക്‌ സഞ്ചി കേറ്റി വെച്ച് ഇരുന്നു സീറ്റില്‍ ...കഷ്ടപ്പെട്ട് കുനിഞ്ഞു ബിഗ്‌ ഷോപ്പരും കാലിനടുത്തു ഒതുക്കി വെച്ചു.കൈയ്യില്‍ ആകെ എണ്ണ മെഴുക്ക്‌, കുറെ ചെറിയ പൊള്ളല്‍ പാടുകള്‍...ചൂടുള്ള എണ്ണ തെറിച്ചു ഉണ്ടായ പോലെ...പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആവും, കാരണം...ആ മനം കൊണ്ടും, എണ്ണ മെഴുക്ക്‌ കൊണ്ടും ഞാന്‍ ഉറപ്പിച്ചിരുന്നു ആ സഞ്ചിയില്‍ എല്ലാം എന്തോ പലഹാരം ആണെന്ന്..ബിഗ്‌ ഷോപ്പറില്‍ കുനിഞ്ഞു കൈയിട്ടു ഒരു മുഷിഞ്ഞ പേഴ്സ് പുറത്തെടുത്തു തുറന്നു...തിരക്കിനിടെ പേര്‍സില്‍ നിന്നും കുറച്ചു ചില്ലറ താഴെ വീണു പോയി..അവര്‍ കുനിഞ്ഞു അതെടുക്കാന്‍ ശ്രെമിച്ചു...എനിക്ക് പേടിയായിരുന്നു അവരുടെ തല മുട്ടൊന്ന്...ഞാന്‍ പറഞ്ഞു "സൂക്ഷിച്ച്, തല മുട്ടണ്ട". കുനിഞ്ഞു ചില്ലറ എടുത്തിട്ട് അവര് പറഞ്ഞു "മോനെ എടുക്കനതാ ചില്ലറ...അവനെപ്പഴും രണ്ട് രൂപ എടുക്കും, സിപ്പ് അപ്പ്‌ കുടിക്കാനാ..എപ്പോ പരീക്ഷക്ക്‌ പോയിരിക്യാ, പത്തിലാ " ഞാന്‍ അവരെ അടുത്ത് കിട്ടിയ അവസരം കളയാതെ നല്ലോണം നോക്കി കാണായിരുന്നു..ആകെ എണ്ണ പുരണ്ട കൈയും മുഖവും ..ചെവിയില്‍ കരി പുരണ്ടിരിക്കുന്നു ...കൈയില്‍ എണ്ണ തെറിച്ച് പൊള്ളിയ ചെറിയ കുമിളകള്‍...പഴകിയ ഒരു ചുവന്ന സാരി , ഒരുപാട് തവണ നീലം പിഴിഞ്ഞ് നീല നിറം കലര്‍ന്ന വെളുത്ത ബ്ലൌസ് , ബ്ലൌസിന്റെ കൈയുടെ തുന്നലുകള്‍ വിട്ട് നൂല് തൂങ്ങി കിടക്കുന്നു ..കഴുത്തില്‍ മുഷിഞ്ഞ ഒരു കൊന്ത. " കട്ട് ലേറ്റാ മോളെ..." അവര്‍ പറഞ്ഞു. "നിക്ക് മനസിലായി, നല്ല മണം"ന്നു ഞാനും.ബദ്ധപെട്ട് കുനിഞ്ഞു കട്ട് ലെറ്റെടുക്കാന്‍ തുനിഞ്ഞു അവര്...'മോള് കഴിക്ക്, ഒരെണ്ണം ".."വേണ്ട...ഞാനിപ്പോ കഴിച്ചിട്ടാ വീട്ടില്‍ന്നു ഏറന്ഗ്യെന്നു പറഞ്ഞു അവരെ തടഞ്ഞു ഞാന്‍. "മോള്‍ടെ വീടെവ്ട്യാ ?" ആലുവെലന്നു ഞാന്‍. "എന്‍റെ കളമശ്ശേര്രി പള്ളിടെ അടുത്താ.' ഇടക്കവര്‍ നൂറു രൂപാ നോട്ടു കണ്ടക്ടര്‍ക്ക് നീട്ടി "ചില്ലറയില്യ, ഇടപള്ളി " കണ്ടക്റ്റര്‍ ടിക്കെറ്റും ബാക്കി കാശും കൊടുത്തത് അവര്‍ പേര്‍സില്‍ വെച്ചു, പേഴ്സ് ബാഗില്‍ വെച്ചു. "ഞാനും, മോനും മാത്രേ ഉള്ളു..അവന്‍ പത്തില്‍ ആണേ, ജയിക്യോ ആവൊ..പ്രാര്‍ഥിക്കനുണ്ട്...അവന്‍ ജെയിച്ചിട്ടു വേണം എന്തെങ്കിലും ഒക്കെ ആവാന്‍.." "വാടകക്കാ മോളേ...അഞ്ചു കൊല്ലായി..നല്ല ആള്‍ക്കര്രാ, ഞങ്ങളും അവര്‍ക്കൊരു ബുദ്ധിമുട്ട് ഉണ്ടാകില്യാ..അവരും.." കണ്ടക്റ്റര്‍ അടുത്ത സീറ്റില്‍ ഇരുന്നു ഞങ്ങളെ ഒളികണ്ണിട്ടു നോക്കി, ഞങ്ങടെ വര്‍ത്താനം ശ്രദ്ധിക്കാനുണ്ടായിരുന്നു ....അവര് തുടര്‍ന്നു.."കട്ട് ലെട്ടുണ്ടാക്കി കൊടുക്കും..കടകളിലും, ബാറിലും..അവടൊക്കെ കട്ട് ലെറ്റിനു നല്ല ചിലവാ..കൊടുത്തതിനു അപ്പന്നെ കാശ് തരും മോളേ...അതോണ്ടാ ഒരു വിധം കഴിഞ്ഞു പോണേ.."
            അപ്പഴേക്കും ഇടപള്ളി സിഗ്നല്‍ എത്തി.."ശേരിട്ടാ .."ന്നു പറഞ്ഞ്‌ അവര് എണിറ്റു.കണ്ടക്ട്ടരോട്  "എവടോന്നു നിര്ത്യരോ.."ന്നു ചോദിച്ചു. കണ്ടക്റ്റര്‍ പരഞ്ഞു സിഗ്നല്‍ മാറിയോണ്ട് നിര്‍ത്താന്‍ പറ്റില്യാന്നു. "ഓ...ഇനിപ്പോ സ്റൊപ്പിലെറങ്ങി തിരിച്ചു നടക്കണം.."അവര് പരഞ്ഞു. ബസ്സു നിന്നു. ബദ്ധപെട്ട് രണ്ട് ബാഗും തൂക്കി അവരിറങ്ങി പോയി. കണ്ടക്റ്റര്‍ എന്നെ നോക്കി ചിരിച്ചിട്ട് സീറ്റില്‍ ഇരുന്നു. ഞാന്‍ നോക്യപ്പോ ഒരു ഒരുരൂപാ നാണയം താഴെ കിടക്കുന്നു ...അവരുടെ പേര്‍സില്‍ നിന്നും വീണത..എടുത്തു എന്‍റെ കയ്യില്‍ മുറുക്കി പിടിച്ചിരുന്നിട്ട് ഓര്‍ത്തു.." അയ്യോ അവരുടെ പേര് പോലും ചോദിച്ചില്യാലോ...ഇനി കാണില്യയിരിക്കും ...അവരുടെ മോന്‍ പത്തില് ജയിച്ചാ മതിയായിരുന്നു ന്നു.." പിന്നെ, ആ നാണയം ബാഗിന്റെ ഉള്ളിലെ അറയില്‍ സൂക്ഷിച്ചു ഞാന്‍ ...എന്‍റെ ഉള്ളില്‍ നിറയെ കട്ട് ലേറ്റ് മണം ബാക്കി നിന്നു.....


No comments:

Post a Comment