Saturday, June 9, 2012

കപ്പേം ചമ്മന്തീം , ഒരു സായിപ്പും

                                നാളെ ക്ലാസ്സില്ലയിരുന്നെങ്ങില്‍ കുറച്ചു നേരം കൂടി സൈകിളില്‍ ചുറ്റായിരുന്നു ..അമ്മേം വീട്ടിലില്യാ ...ഹോം വര്‍ക്കെല്ലാം തീര്‍ത്തു വെച്ചിട്ടുണ്ട്‌ , അപ്പൊ അമ്മേടെ വഴക്കു കേള്‍ക്കാനും വഴിയില്യ . പിന്നെ ദീപു കൂടെയുള്ളതോണ്ട് കുറച്ചൂടി  ദൂരം സൈക്കിള്‍ ഓടിച്ചു പോവാം .കാഞ്ഞിരപിള്ളിടെ കേറ്റംഗളും ഏറക്കങ്ങളും നല്ല പരിചയം ആണല്ലോ .."സന്ദീപേ .."ദീപുവാ ...."പോവാം ...എന്റെ ഹോം വര്‍ക്കും ബാക്കിയാ .."..."വിശക്കാനും തുടങ്ങി " രണ്ടു പേരും സൈകിളില്‍ കേറി തിരിയുംബഴാ ചായക്കടെടെ അടുത്ത് ഒരു ആള്‍കൂട്ടം .
                               "കാന്‍  യു ഹെല്‍പ്പ് ?" സായിപ്പ്‌ ഒരു മ്യാപ്പും നിവര്‍ത്തി കാനനോരോടൊക്കേം ചോദിക്കനുണ്ട് ..."ഐ ജസ്റ്റ് നീഡ്‌ ദി റൂട്ട് ?" "എനിബടി ഹു കാന്‍ സ്പീക്ക്‌ ഇംഗ്ലീഷ് ?" രാമന്ചെട്ടന്‍ രണ്ടു കണ്ണും മിഴിച്ച്‌ മ്യാപ്പില്‍ നോക്കി നില്‍പ്പാണ് ..."ഈ സായിപ്പ് എവിടന്നനാവോ ?" സെബാസ്റ്റ്യന്‍  ഒന്നും അറിയാത്ത  പോലെ സായിപ്പിന്റെ വല്യ ബാഗിന്റെ മേല്‍ നോക്കിയിരിക്യായിരുന്നു ...ചുറ്റും നിന്നോരാരും പത്തു വരെ പോലും പടികാത്ത നാട്ടുകാര്‍ ...സായിപ്പ് തളര്‍ന്നു കടത്തിണ്ണയില്‍ ഇരിപ്പായി ."ദീപു വാ ...നമുക്ക് നോക്കാം " സന്ദീപ്‌ സൈക്കിള്‍  നിര്‍ത്തി ഇറങ്ങി സായിപ്പിന്‍റെ അടുത്ത് ചെന്നു ..ദീപു മടിച്ചു മടിച്ചു പിന്നാലേം ..."ഷാല്‍ ഐ ഹെല്‍പ് ?" സന്ദീപിന്റെ  ചോദ്യം കേട്ട് സായിപ്പ്‌ അത്ഭുതപെട്ടു ...സന്തോഷിച്ചു . "ഐ വാണ്ട്‌ ടു ഗോ ടു പിറവം ...കാന്‍ യു ഹെല്‍പ് മീ ?" എന്നും പറഞ്ഞ് മ്യാപ്പ് സന്ദീപിനെ കാട്ടി ....രാമന്ചെട്ടനും  സെബാസ്റ്യനും  പരസ്പരം മിഴിച്ച്‌ നോക്കി , പിന്നെ സന്ദീപിനേം സായിപ്പിനേം  മാറി മാറി നോക്കി..."എടാ ഈ പയ്യന്‍ ഇംഗ്ലീഷ്ഷോക്കെ പരയനുന്ടല്ലോ ...ഏറിയാ അഞ്ചാം ക്ലാസ്സ്‌ ...ഓ ...ടീവീ കാനനേനു ഗുണം ഉണ്ട് "...
                            സന്ദീപ്‌  തനിക്കറിയാവുന്ന ഇംഗ്ലീഷില്‍ സായിപ്പിന് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു . "ഐ ആം ഹന്ഗ്രീ ..." "ദീപൂ നമുക്ക് ഇങ്ങേരേ വീട്ടില്‍ കൊണ്ടുവാം " ദീപു അന്ധംവിട്ടു നില്‍പ്പാണ് ..."എടാ എന്നിട്ട് ?"  "എന്തെങ്കിലും കഴിക്കാന്‍ കൊടുക്കാം, അതാ ...." അപ്പോഴാ സന്ദീപ്‌ ഓര്‍ത്തത്‌ , അമ്മയും വീട്ടിലില്ലാന്നു ..."യു പ്ലീസ് വെയിറ്റ് .." സായിപ്പിനോട്‌ പറഞ്ഞിട്ടു സന്ദീപ്‌ അടുത്തുള്ള കടയിലെക്കോടി . ഒരു കിലോ കപ്പ വാങ്ങി വന്നു . "കം വിത്ത്‌ മീ ഹോം .."സായിപ്പ് ചിരിച്ചു . ദീപു , സായിപ്പ് , സന്ദീപ്‌ സൈക്കിളും ഉന്തി നടക്കാന്‍ തുടങ്ങി . സെബാസ്റ്യന്റെ വായ തുറന്നു തന്നെ ഇരുന്നു .
                           "അമ്മൂമ്മേ ..." സന്ദീപ്‌ വാതിലില്‍ നിന്ന് വിളിച്ചു . കല്യാന്ന്യമ്മ മുറ്റത്ത്‌ നിക്കണതു ആരാന്നു നോക്കി അമ്പരന്നു ."ആരാടാ ?" അവര് സന്ദീപിന്റെ മുഖത്തു  നോക്കി "പിറവത്ത് പോവാന്‍ വഴി ചോദിച്ചു കവലേല്‍ നിക്ക്യയിരുന്നു ...വിശക്കനുത്രേ ..ഞാന്‍ കപ്പ വാങ്ങിട്ടുണ്ട് ..അമ്മൂമ്മ കപ്പ വാങ്ങി .." അകത്തേക്ക് കൂട്ടിട്ടു വാ.." ന്നു പറഞ്ഞു പോയി . "കം ഇന്‍സയിട് , പ്ലീസ് സിറ്റ് ..." പഴേ തറവാട് വീട് കണ്ട് സായിപ്പ് സന്തോഷിച്ചു ..."സന്ദീപേ ...." അമ്മൂമ്മ അടുക്കലെല്‍ന്നു വിളിച്ചു .സന്ദീപ്‌ ദീപുനെ അവിടെ നിര്‍ത്തി ഉള്ളില്‍ പോയി. "രമണിയോട് കപ്പ വേവിക്കാന്‍ പറഞ്ഞു . ഉള്ളിം മുളകും ചമ്മന്തിം അരയ്ക്കാം " " ഇയാള്‍ എവിടന്നാ ?" "അമേരിക്കേല്‍ന്നാ  അമ്മൂമ്മേ .." സന്ദീപ്‌ ഓടി ഹാളിലേക്ക് പോയി. സായിപ്പെന്തോ ദീപുനോട് ചോദിക്കന്നുണ്ട്‌ ...അവന്‍ മിഴിച്ച്‌ നില്ക്കാ .."ഫുഡ്‌  വില്‍  ബി റെഡി സൂണ്‍ .." പിന്നെ സന്ദീപ്‌ പിരവതെക്ക്‌ പോവാനുള്ള കാര്യങ്ങള്‍ സായിപ്പിനോട്‌ പറഞ്ഞു. സായിപ്പ് കുളിമുരീലോക്കെ പോയി വന്നു.
                           "സന്ദീപേ ...കപ്പ ആയിട്ടാ ..." "വിളിച്ചോ ..."ന്നു ഊണ് മുറീന്നു വിളിച്ച് പറഞ്ഞു . "കം ...യു കാന്‍ ഈറ്റ് .." സായിപ്പിനേം കൂട്ടി ഊണ് മുറീല്‍ പോയി .സായിപ്പ്‌ പ്ലേറ്റില്‍ നോക്കി എന്താ ചെയ്യണ്ടെന്നു മനസ്സിലാവാത്ത പോലെ ഇരുന്നു. "ടേക്ക് ദാറ്റ്‌  ആന്‍ഡ്‌ ടിപ്പ് ഇന്‍ ദിസ്‌ .." സായിപ്പു അതന്നെ ചെയ്തു.വയെല്‍ക്ക് വെച്ചതും സായിപ്പിന് എരുവ് താങ്ങാന്‍ പറ്റില്യ . സന്ദീപ്‌ വെള്ളം കൊടുത്തു. "ഇറ്റ്‌ ഈസ്‌ നൈസ് ..ജസ്റ്റ്‌ ദാറ്റ്‌ ഐ അം നോട്ട് യുസിട് ടു സ്പൈസി സ്ടെഫ് " ന്നും പറഞ്ഞ് കണ്ണും മൂക്കും തുടച്ചു സായിപ്പ് മുഴുവനും കഴിച്ചു .സായിപ്പ്‌ എല്ലാരടേം പടം എടുത്തു . അമ്മൂമ്മയോടും നന്ദി പറഞ്ഞ് സായിപ്പ് ഇറങ്ങി. ദീപും , സന്ദീപും അയാളെ കവല വരെ കൊണ്ടാക്കി . പോവുമ്പോ സായിപ്പ്‌ സന്ദീപിന് നൂറു രൂപാ കൊടുത്തു. നിര്‍ബന്ധിച്ചപ്പോ  അവന്‍ വാങ്ങി.നേരേ പോയി നാല് ഐസ്ക്രീമും വാങ്ങി. ഒന്ന് അമ്മൂമ്മക്ക്‌ , ഒന്ന് രമണിക്ക് , ഒന്ന് ദീപുന് ...പിന്നെ ഒന്ന് അവനും. ഇതൊക്കെ പറഞ്ഞാ അമ്മ വഴക്ക്‌ പറയോ ...സന്ദീപ്‌ തിരിച്ച്‌ ദീപുനേം പിന്നില്‍ വെച്ച് ഒരു പുഞ്ചിരിയോടെ സൈക്കിള്‍ ചവിട്ടി.