Thursday, October 17, 2013

മനസ്സ് ചെന്ന് തൊടുന്നയിടങ്ങൾ


നാമറിയാതെ മനസ്സു ചെന്നു തൊടുന്ന
ചിലയിടങ്ങളുണ്ട് ...
നിൻറെ കണ്പീലികളിൽ എൻറെ ചുണ്ട്
തൊട്ടതങ്ങനെയാണ് ...
എൻറെ ശ്വാസം പേറിവന്ന കാറ്റ് നിൻറെ -
ശ്വാസത്തിൽ അലിഞ്ഞതും അങ്ങനെത്തന്നെ ..
മനസ്സിൻറെ നീളുന്ന തന്തുക്കൾ നിന്നെ
പുണർണതിനാലാകാം ,
എൻറെ നെഞ്ഞിടിപ്പുയർന്നതും ....
നിൻറെ ച്ചുണ്ടിൻറ്റെ ചലനം ഞാൻ -
കണ്ടിരുന്നപ്പോളാനെൻറെ , കാതിലൂടെ
ഒരു ഗാനം ഒഴുകിയിറങ്ങിയത് ...
നിൻറെ പാദം പതിഞ്ഞിടങ്ങളിൽ
പാദം ചേർത്ത് പുണ്യംതേടുന്നതും ,...
നിൻറെ വിരൽ തോട്ടവയെല്ലാം
എൻറെ പ്രിയതരമാക്കി സൂക്ഷിച്ചതും ,
അതിനാലാണ് ...
ഞാനറിയാതെ മനസ്സ് ചെന്നുതോടുന്ന
ഇടങ്ങളിലെല്ലാം നീയായിരുന്നു ...

തിരിഞ്ഞു നോക്കാം


ഒന്ന് നിൽക്കു ...കുറേ മറവികളെ തിരിച്ചു പിടിക്കാൻ
ചുമരരുകിലെ കുഴിയാനയെ തേടാൻ ..
മുത്തശ്ശി മാവിലെ കണ്ണിമാങ്ങ പറക്കാൻ .
ഊഞ്ഞാലിടാൻ ഒരു കൊമ്പു തേടാൻ ..
ചിരട്ടയിൽ മണ്ണപ്പം ചുട്ടെടുക്കാൻ ..
ചെത്തിപ്പൂവിന്റെ തേൻ നുണയാൻ
നെല്ലികായ് തിന്നു വെള്ളം കുടിക്കാൻ
പുളി ഭരണിയിൽ നിന്നൊരു പിടിവാരി ഓടാൻ ..
കുളക്കരയിൽ ഇരുന്നു കുട്ടി മീൻ എണ്ണാൻ
കൈക്കുമ്പിളിൽ തവളപൊട്ടിനെ കോരിയെടുക്കാൻ
എത്താത്ത ആംബലിനെ എത്തിപ്പിടികാൻ ...
പൊന്മാന്റെ കൂട് തേടി പോവാൻ
തോർത്തു വിരിച്ച് പരൽമീനെ പിടിക്കാൻ
കുടംപുളി മരത്തിന്റെ തളിരില ചവക്കാൻ
ഓന്തിന്റെ മാറും നിറങ്ങൾ എണ്ണാൻ
തൊട്ടാവാടിയെ തൊട്ടു തൊട്ടുറക്കാൻ
ചെമ്പിലയിലെ വെള്ളിമുത്ത് കാണാൻ
പാലൈസ് വിളി കാതോർതിരിക്കാൻ ..
ഒന്നു നിൽക്കു , നമ്മിലെ ചിരിയും ..
പുളിപ്പും മധുരവുമുപ്പും ...ഒരു വട്ടം കൂടി -
യോന്നയവിറക്കാൻ ....ഒന്ന് തിരിഞ്ഞു നോക്കാൻ.

Tuesday, October 8, 2013


ചിരിച്ചടർന്ന ഒരില എന്നോട് ചോദിച്ചു ...
തണുത്തൊരു കാറ്റിൻ മടിയിലേറി
എന്കൂടെ പോരുന്നോ...
നമുക്ക്‌ മണ്ണും മലയും താണ്ടി പോകാം ..
മണ്ണിൽ വീണ് മണ്ണായി മാറി -
ഒരു തളിരിലയ്ക്ക് ജന്മം നൽകാം

Tuesday, October 1, 2013

മീരയെന്ന മരം


നീയറിയാതെ തന്നെ നീയൊരു മരമായ് -
പടർന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു ..
നിൻറെ വേരുകൾ ഒരുപാടു പെരിലാഴ്ന്നിറങ്ങി -
നിൻറെ തണൽ ഒരുപാടു പൊള്ളൽ കൾക്ക് തേനായി
നിന്നിൽ കൂടുകൂട്ടി കഴിയുന്നു കുറേപ്പേർ ..
നിൻറെ ഇലകളിൽ പറ്റിചെരാൻ കുറേപ്പേർ ..
നീ കാറ്റി ലുലഞ്ഞാൽ അതൊരു താരാട്ടായി ...
നിൻറെ ചില്ലകൾ , പോത്തിയുറങ്ങാൻ ഒരു തൊട്ടിലും ..
നീയോര്ത്തില്ല നിന്നെക്കുറിച്ച് ഒന്നും തന്നെ -
നിന്നിലെ ആയിരം ജീവനായ് , നിൻറെയും ജീവൻ
ഒരു കൊടുംകാറ്റിൽ നീയുലഞ്ഞാൽ -
ഒരു ഇടിമിന്നൽ നിന്നെയെരിച്ചാൽ ,
വേരിറക്കി , സ്നേഹമൂട്ടി : നീ വളർത്തും ഞങ്ങളെല്ലാം ,
നീ എരിയാതുലയാതെ നിന്നെയീ ....
നെഞ്ചിൻ കൂട്ടിലമർത്തി , നിന്നിൽ പറ്റിച്ചേർന്നു
നിന്നെയൊരായിരം ജീവനിൽ പൊതിഞ്ഞ് നിർത്തും
ഒരിക്കലും തളരാതെ ഞങ്ങളിൽ വേരോടാനായി .....

ഇനിയുമൊരു മഴയോഴുകട്ടെ

ഇനിയുമൊരു  മഴയോഴുകട്ടെ

ഇനിയുമൊരു  മഴയോഴുകട്ടെ ,
പുകഞ്ഞു ലാവയായ തലച്ചോറിലൂടെ ..
പനിചൂട് മാറാത്ത മൂര്ധാവിലൂടെ ..
കണ്ണീരുണങ്ങി  അടർന്ന കണ്ണുകളിലൂടെ ..
ശ്വസതാളം തളർന്ന നാസികയിലൂടെ ..
സ്നെഹമിറ്റ് വീഴാതുണങ്ങി വരണ്ട ചുണ്ടിലൂടെ ...
ശബ്ദം മരിച്ചു കിടക്കുന്ന തൊണ്ടയിലൂടെ ..
കനലെരിഞ്ഞു കെട്ടുപോയ ഹൃദയത്തിലൂടെ ,
ഇനിയുമൊരു  മഴയോഴുകട്ടെ
എനിക്കു ഉയരത്ത് എഴുന്നേൽക്കാൻ ,
ഇനിയുമൊരു പ്രണയത്തിനായി വീണ്ടും മരിക്കാൻ ...