Thursday, October 17, 2013

തിരിഞ്ഞു നോക്കാം


ഒന്ന് നിൽക്കു ...കുറേ മറവികളെ തിരിച്ചു പിടിക്കാൻ
ചുമരരുകിലെ കുഴിയാനയെ തേടാൻ ..
മുത്തശ്ശി മാവിലെ കണ്ണിമാങ്ങ പറക്കാൻ .
ഊഞ്ഞാലിടാൻ ഒരു കൊമ്പു തേടാൻ ..
ചിരട്ടയിൽ മണ്ണപ്പം ചുട്ടെടുക്കാൻ ..
ചെത്തിപ്പൂവിന്റെ തേൻ നുണയാൻ
നെല്ലികായ് തിന്നു വെള്ളം കുടിക്കാൻ
പുളി ഭരണിയിൽ നിന്നൊരു പിടിവാരി ഓടാൻ ..
കുളക്കരയിൽ ഇരുന്നു കുട്ടി മീൻ എണ്ണാൻ
കൈക്കുമ്പിളിൽ തവളപൊട്ടിനെ കോരിയെടുക്കാൻ
എത്താത്ത ആംബലിനെ എത്തിപ്പിടികാൻ ...
പൊന്മാന്റെ കൂട് തേടി പോവാൻ
തോർത്തു വിരിച്ച് പരൽമീനെ പിടിക്കാൻ
കുടംപുളി മരത്തിന്റെ തളിരില ചവക്കാൻ
ഓന്തിന്റെ മാറും നിറങ്ങൾ എണ്ണാൻ
തൊട്ടാവാടിയെ തൊട്ടു തൊട്ടുറക്കാൻ
ചെമ്പിലയിലെ വെള്ളിമുത്ത് കാണാൻ
പാലൈസ് വിളി കാതോർതിരിക്കാൻ ..
ഒന്നു നിൽക്കു , നമ്മിലെ ചിരിയും ..
പുളിപ്പും മധുരവുമുപ്പും ...ഒരു വട്ടം കൂടി -
യോന്നയവിറക്കാൻ ....ഒന്ന് തിരിഞ്ഞു നോക്കാൻ.

1 comment: