Saturday, December 7, 2013

നമ്മൾ നനഞ്ഞ മഴകൾ

ഒരു കുടക്കീഴിൽ നിറഞ്ഞു നിന്ന്
നമ്മൾ ഒരുമിച്ച് നനഞ്ഞ മഴകൾ ....
കുതിർന്നൊട്ടിയ ഉടുപ്പിനും തൊലിക്കുമടിയിൽ -
ഹൃദയം ചൂടോടെ മിടിച്ചിരുന്നു ..
നിൻറെ നെഞ്ചിൽ പടർന്നിറങ്ങി ,
എൻറെ നനഞ്ഞ മുടിയിഴകൾ വിറച്ചു
മൂക്കിൻ തുമ്പിൽ നിന്ന് , മഴതുള്ളി നാണിച്ചു ...
നിൻറെ കണ്‍ പീളികളെ നനച്ച് മഴ ...
നിൻറെ ചുണ്ടിലലിഞ്ഞു ധന്യയായി .
സാരിതലയും ചേർത്തു,  നിന്നെ -
ഞാൻ വട്ടംപിടിച്ച് വെച്ചിരുന്നു ...
നിൻറെ വിരലുകൾ പടർന്നു വന്നെൻറെ ,
വിരലുകളെ പൊതിഞ്ഞ് , കുടയെ താങ്ങി ...
മഴയുടെ തണുപ്പിലും നിൻറെ ശ്വാസം ,
എൻറെ ശ്വാസത്തെ ചൂടു പിടിപ്പിച്ചു
നാമീ ലോകത്തിൽ നിന്നടർന്നു
ഹൃദയ തുടിപ്പിൽ അലിഞ്ഞു ചേർന്നിരുന്നു ..
നാം നമ്മിൽ പെയ്തിറങ്ങുമ്പോൾ
ഭൂമിയിൽ എല്ലാ മഴയും , പെയ്തിറങ്ങിയിരുന്നു ....

Thursday, October 17, 2013

മനസ്സ് ചെന്ന് തൊടുന്നയിടങ്ങൾ


നാമറിയാതെ മനസ്സു ചെന്നു തൊടുന്ന
ചിലയിടങ്ങളുണ്ട് ...
നിൻറെ കണ്പീലികളിൽ എൻറെ ചുണ്ട്
തൊട്ടതങ്ങനെയാണ് ...
എൻറെ ശ്വാസം പേറിവന്ന കാറ്റ് നിൻറെ -
ശ്വാസത്തിൽ അലിഞ്ഞതും അങ്ങനെത്തന്നെ ..
മനസ്സിൻറെ നീളുന്ന തന്തുക്കൾ നിന്നെ
പുണർണതിനാലാകാം ,
എൻറെ നെഞ്ഞിടിപ്പുയർന്നതും ....
നിൻറെ ച്ചുണ്ടിൻറ്റെ ചലനം ഞാൻ -
കണ്ടിരുന്നപ്പോളാനെൻറെ , കാതിലൂടെ
ഒരു ഗാനം ഒഴുകിയിറങ്ങിയത് ...
നിൻറെ പാദം പതിഞ്ഞിടങ്ങളിൽ
പാദം ചേർത്ത് പുണ്യംതേടുന്നതും ,...
നിൻറെ വിരൽ തോട്ടവയെല്ലാം
എൻറെ പ്രിയതരമാക്കി സൂക്ഷിച്ചതും ,
അതിനാലാണ് ...
ഞാനറിയാതെ മനസ്സ് ചെന്നുതോടുന്ന
ഇടങ്ങളിലെല്ലാം നീയായിരുന്നു ...

തിരിഞ്ഞു നോക്കാം


ഒന്ന് നിൽക്കു ...കുറേ മറവികളെ തിരിച്ചു പിടിക്കാൻ
ചുമരരുകിലെ കുഴിയാനയെ തേടാൻ ..
മുത്തശ്ശി മാവിലെ കണ്ണിമാങ്ങ പറക്കാൻ .
ഊഞ്ഞാലിടാൻ ഒരു കൊമ്പു തേടാൻ ..
ചിരട്ടയിൽ മണ്ണപ്പം ചുട്ടെടുക്കാൻ ..
ചെത്തിപ്പൂവിന്റെ തേൻ നുണയാൻ
നെല്ലികായ് തിന്നു വെള്ളം കുടിക്കാൻ
പുളി ഭരണിയിൽ നിന്നൊരു പിടിവാരി ഓടാൻ ..
കുളക്കരയിൽ ഇരുന്നു കുട്ടി മീൻ എണ്ണാൻ
കൈക്കുമ്പിളിൽ തവളപൊട്ടിനെ കോരിയെടുക്കാൻ
എത്താത്ത ആംബലിനെ എത്തിപ്പിടികാൻ ...
പൊന്മാന്റെ കൂട് തേടി പോവാൻ
തോർത്തു വിരിച്ച് പരൽമീനെ പിടിക്കാൻ
കുടംപുളി മരത്തിന്റെ തളിരില ചവക്കാൻ
ഓന്തിന്റെ മാറും നിറങ്ങൾ എണ്ണാൻ
തൊട്ടാവാടിയെ തൊട്ടു തൊട്ടുറക്കാൻ
ചെമ്പിലയിലെ വെള്ളിമുത്ത് കാണാൻ
പാലൈസ് വിളി കാതോർതിരിക്കാൻ ..
ഒന്നു നിൽക്കു , നമ്മിലെ ചിരിയും ..
പുളിപ്പും മധുരവുമുപ്പും ...ഒരു വട്ടം കൂടി -
യോന്നയവിറക്കാൻ ....ഒന്ന് തിരിഞ്ഞു നോക്കാൻ.

Tuesday, October 8, 2013


ചിരിച്ചടർന്ന ഒരില എന്നോട് ചോദിച്ചു ...
തണുത്തൊരു കാറ്റിൻ മടിയിലേറി
എന്കൂടെ പോരുന്നോ...
നമുക്ക്‌ മണ്ണും മലയും താണ്ടി പോകാം ..
മണ്ണിൽ വീണ് മണ്ണായി മാറി -
ഒരു തളിരിലയ്ക്ക് ജന്മം നൽകാം

Tuesday, October 1, 2013

മീരയെന്ന മരം


നീയറിയാതെ തന്നെ നീയൊരു മരമായ് -
പടർന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു ..
നിൻറെ വേരുകൾ ഒരുപാടു പെരിലാഴ്ന്നിറങ്ങി -
നിൻറെ തണൽ ഒരുപാടു പൊള്ളൽ കൾക്ക് തേനായി
നിന്നിൽ കൂടുകൂട്ടി കഴിയുന്നു കുറേപ്പേർ ..
നിൻറെ ഇലകളിൽ പറ്റിചെരാൻ കുറേപ്പേർ ..
നീ കാറ്റി ലുലഞ്ഞാൽ അതൊരു താരാട്ടായി ...
നിൻറെ ചില്ലകൾ , പോത്തിയുറങ്ങാൻ ഒരു തൊട്ടിലും ..
നീയോര്ത്തില്ല നിന്നെക്കുറിച്ച് ഒന്നും തന്നെ -
നിന്നിലെ ആയിരം ജീവനായ് , നിൻറെയും ജീവൻ
ഒരു കൊടുംകാറ്റിൽ നീയുലഞ്ഞാൽ -
ഒരു ഇടിമിന്നൽ നിന്നെയെരിച്ചാൽ ,
വേരിറക്കി , സ്നേഹമൂട്ടി : നീ വളർത്തും ഞങ്ങളെല്ലാം ,
നീ എരിയാതുലയാതെ നിന്നെയീ ....
നെഞ്ചിൻ കൂട്ടിലമർത്തി , നിന്നിൽ പറ്റിച്ചേർന്നു
നിന്നെയൊരായിരം ജീവനിൽ പൊതിഞ്ഞ് നിർത്തും
ഒരിക്കലും തളരാതെ ഞങ്ങളിൽ വേരോടാനായി .....

ഇനിയുമൊരു മഴയോഴുകട്ടെ

ഇനിയുമൊരു  മഴയോഴുകട്ടെ

ഇനിയുമൊരു  മഴയോഴുകട്ടെ ,
പുകഞ്ഞു ലാവയായ തലച്ചോറിലൂടെ ..
പനിചൂട് മാറാത്ത മൂര്ധാവിലൂടെ ..
കണ്ണീരുണങ്ങി  അടർന്ന കണ്ണുകളിലൂടെ ..
ശ്വസതാളം തളർന്ന നാസികയിലൂടെ ..
സ്നെഹമിറ്റ് വീഴാതുണങ്ങി വരണ്ട ചുണ്ടിലൂടെ ...
ശബ്ദം മരിച്ചു കിടക്കുന്ന തൊണ്ടയിലൂടെ ..
കനലെരിഞ്ഞു കെട്ടുപോയ ഹൃദയത്തിലൂടെ ,
ഇനിയുമൊരു  മഴയോഴുകട്ടെ
എനിക്കു ഉയരത്ത് എഴുന്നേൽക്കാൻ ,
ഇനിയുമൊരു പ്രണയത്തിനായി വീണ്ടും മരിക്കാൻ ...

Thursday, September 12, 2013

Stranger

May be i just don`t know about anybody in my life...I have been fooling myself by believing that i know them. Donno if it`s my Brain or my Heart, which fools me again and again . A smile, a  kind gesture is good enough to win my heart.. Is being nice is a  short term character of people? I have seen its life is as short as a week, surprisingly even a  day at times. But is it my stupidity or my overconfidence in people that makes me feel at the first sight that all around me are so good. And thats why i never give up on people even after shockingly realizing that i never knew any of them even after being with them. Is everybody just another stranger, even the ones you thought is yours? Or am i a stranger to myself?

Thursday, May 23, 2013

മഴതലേന്നു രാത്രി പെയ്ത മഴയാൽ
മുറ്റത്ത്‌ കെട്ടികിടക്കുന്ന വെള്ളം ... അതിൽ
ലക്ഷ്യവും ദിശയും അറിയാതോഴുകുന്ന
കടലാസു വഞ്ചി പോലെ മനസ്സ് .
മഴയെ കുടിച്ചു തീർത്ത്  നനഞ്ഞലിഞ്ഞു
കുതിർന്നു പോകാം .....
അല്ലെങ്കിൽ ഒരു കര തേടി
ഒരു ദിശയിലയ്ക്കൊഴുകാം ....
മനസ്സിനലിഞ്ഞു തീരാൻ മോഹം.
മസ്തിഷ്കം ലഷ്യം തേടുന്നു .
മനസ്സൊരു നന്ഗൂരം ഇട്ടു അങ്ങു ,
നനഞ്ഞുകുതിര്ന്നു മഴയിൽ അലിഞ്ഞുപോയ്
പാവം മസ്തിഷ്കം ശ്വാസം അറ്റ് മരവിച്ചും ....

Tuesday, February 26, 2013

നീയാ ജാലവിദ്യ മറന്നുവോ ?

ഞാന്‍ ഉറ്റു നോക്കാതിരുന്നതിനാലാകാം , നിന്‍റെ
കണ്ണിന്‍റെ തിളക്കം മങ്ങിയത് ....
എന്നും വിരിഞ്ഞ പുഞ്ചിരി തന്ന നിന്‍റെ, ചുണ്ട് ഇന്ന്
ചെറുതായൊന്നു അനങ്ങുക മാത്രം ചെയ്തു
എന്നെ പാടി ഉറക്കുന്ന നിന്‍റെ ശബ്ദം പോലും -
എന്തിനോ വേണ്ടി അടര്‍ന്നു വീണ പോലെ
കടം ചോദിയ്ക്കാന്‍ ആരുമില്ലാതെ , കണ്പീലികള്‍
തളര്‍ന്നു ഉറങ്ങി കിടന്നിരുന്നു ....
എന്നും ഇറുക്കി പിടിക്കാറുള്ള കൈയിന്ന് ,
എന്‍റെ നേരേ നീണ്ടതു പൊലുമില്ല .
ഞാന്‍ കാണുമ്പോള്‍ എപ്പോളും തിളങ്ങാറുള്ള ,
നിന്‍റെ മുഖം , മഞ്ഞ കലര്‍ന്നിരുന്നിരുന്നു ...
"ഒരാള്‍ " എന്ന് ഞാന്‍ വിളിക്കാതിരുന്നതിനാല്‍ ആണോ ,
നീയാ ജാലവിദ്യയെല്ലാം മറന്നു പോയത് ?
ഞാന്‍ കാത്തിരുപ്പില്ലെന്നു കരുതിയാണോ ,
നീ മനസ്സിലെ വരികള്‍ കുറിക്കാന്‍ മറന്നത് ?
തൊട്ടടുത്തു ഇരിക്കുമ്പോഴും നമ്മളിലെ ദൂരം .... ഇപ്പോള്‍
ലോകത്തിന്‍റെ രണ്ടു അറ്റതെക്കാളും വലുതാവുന്നു ...
രണ്ട് ഹൃദയങ്ങള്‍ അടര്‍ന്നു പോയതിനാലാണോ ?
അതോ , ഇനിയും അടര്‍ന്ന് തീരാത്ത വേദനയാലാണോ ?

Monday, February 18, 2013

ഒരുമിച്ചൊരു മരണം

മനസ്സാകെ നിറഞ്ഞു കെട്ടി , ഒരു
കരിമഴക്കാറ് പൊട്ടുന്ന പോലെ ...
ഉള്ളിന്‍റെ ഉള്ളിലൊരു വെള്ളപ്പൊക്കം .
ഊളിയിട്ടാല്‍ ,
കണ്ണില്‍ നിറയണ കണ്മഷി കലങ്ങിയ കറുപ്പ് !
ശ്വാസ ത്തിനു പുറത്തേക്ക് വഴി അറിയാതെ ,
നെഞ്ചെല്ലാം പൊട്ടിയൊലിച്ചു .....
ചോരമണം ഉറഞ്ഞ ഒരു മൂല , അവിടെ,
ഞാനും എന്‍റെ മഴക്കാറും ,
ശ്വാസം ഇല്ലാതെ പിടഞ്ഞു മരിച്ചു
Saturday, January 19, 2013

കൂട്ട്

ഇരുട്ടു തീരും വരെ എനിക്ക് കൂട്ടിനൊരു
മിന്നാമിന്നി വന്നു ...
പിന്നെ പകല് വന്ന് ഉറഞ്ഞു തുള്ളി
അതിനേം ആട്ടി പായിച്ചു ...

Monday, January 7, 2013

ജീവന്‍റെ തുമ്പ്

ജീവന്‍റെ തുമ്പ് തേടി
ഒരു ഭീമന്‍ വളയത്തില്‍  കേറിപ്പോയി , ഇന്നലെ
തുരുമ്പിച്ച കൊട്ടക്കുള്ളില്ലും ,
തണുപ്പില്‍  ആടി യാടി , പേടിടെ സുഖത്തില്‍ .....
ഭൂമിടെ ഏറ്റോം തുഞ്ചത്ത് , തൊട്ടിട്ടു
പിന്നേം മനസില്ലാ മനസ്സോടെ താഴേക്ക് ...
ഹൃദയം....വായില്‍ വന്നൊന്നു,
 തുള്ളിച്ചാടി തിരിച്ചു പോയി ....
കാറ്റും, വിളക്കുകളും , ചുറ്റിലും
നടക്കുന്ന കാര്‍ണിവല്‍ വര്‍ണ്ണങ്ങളും ...
ജീവനും , ആകാശോം, ഞാനും ..
ഒന്നായ പോലെ .....
ജീവനെ ഒരു ചരടില്‍ കെട്ടി ...പറത്തി വിട്ടേനെ
ഞാന്‍ , തിരിച്ചു വരാത്ത വണ്ണം...