Thursday, October 17, 2013

മനസ്സ് ചെന്ന് തൊടുന്നയിടങ്ങൾ


നാമറിയാതെ മനസ്സു ചെന്നു തൊടുന്ന
ചിലയിടങ്ങളുണ്ട് ...
നിൻറെ കണ്പീലികളിൽ എൻറെ ചുണ്ട്
തൊട്ടതങ്ങനെയാണ് ...
എൻറെ ശ്വാസം പേറിവന്ന കാറ്റ് നിൻറെ -
ശ്വാസത്തിൽ അലിഞ്ഞതും അങ്ങനെത്തന്നെ ..
മനസ്സിൻറെ നീളുന്ന തന്തുക്കൾ നിന്നെ
പുണർണതിനാലാകാം ,
എൻറെ നെഞ്ഞിടിപ്പുയർന്നതും ....
നിൻറെ ച്ചുണ്ടിൻറ്റെ ചലനം ഞാൻ -
കണ്ടിരുന്നപ്പോളാനെൻറെ , കാതിലൂടെ
ഒരു ഗാനം ഒഴുകിയിറങ്ങിയത് ...
നിൻറെ പാദം പതിഞ്ഞിടങ്ങളിൽ
പാദം ചേർത്ത് പുണ്യംതേടുന്നതും ,...
നിൻറെ വിരൽ തോട്ടവയെല്ലാം
എൻറെ പ്രിയതരമാക്കി സൂക്ഷിച്ചതും ,
അതിനാലാണ് ...
ഞാനറിയാതെ മനസ്സ് ചെന്നുതോടുന്ന
ഇടങ്ങളിലെല്ലാം നീയായിരുന്നു ...

1 comment:

  1. ഇനിയൊരു പ്രണയം വേണ്ട എന്നു ചിന്തിക്കുമ്പോൾ.. വീണ്ടും വീണ്ടും അതിലേക്ക് തിരിച്ചു പോകാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ..

    ReplyDelete