Tuesday, July 5, 2016

7/8/2012 ചില ചിന്തകൾ

ലോകം 

മനസ്സിലെ വൃണങ്ങളെ കൊത്തി വലിയ്ക്കുന്ന ഒരു വൃത്തികെട്ട മണം പേറി  നടക്കുന്ന കഴുകനാണ് ലോകം .

ദൈവം 

അലിഞ്ഞു തീർന്നിട്ടും മതിയാകാതെ ജീവൻ ഊറ്റി തന്നിട്ട് കനലിൽ , പിടയാൻ വിടുന്ന സ്നേഹമാണ് ദൈവം .

ചിറകുകൾ ?????

വെറുതെ ആഗ്രഹിക്കുന്നതല്ലേ പറക്കാൻ ...
ഞാൻ ഒരു കിളിയോ ....പൂമ്പാറ്റയോ ....അപ്പൂപ്പൻ താടിയോ ...
ഒരു കൃത്രിമ ചിറകു വെച്ച വീമാനമോ ...
ഒന്നും അല്ലല്ലോ ...
മുഷിഞ്ഞ ഒരു പാഴ് ജന്മം മാത്രം .
മണ്ണിനു  മുകളിൽ പിറന്ന് , മണ്ണിൽ മറയേണ്ടവൾ .

ആകാശം 

ചിറകു മുറിഞ്ഞ ഒരു കിളിയുടെ ദൂരക്കാഴ്ച മാത്രം ആണ് ആകാശം .
അതും , ഒരു കാക്ക വന്ന് കണ്ണ് കൊത്തിപ്പൊട്ടിക്കും വരെ മാത്രം .

ചിരിക്കാറില്ലേ ?

കരച്ചിൽ കണ്ടു മടുത്ത കണ്ണാടിയും ഉപ്പു കൊണ്ട് നീറിയ മഴയും പലവട്ടം പറഞ്ഞു ,....നിന്റെയീ അഭിനയ ചിരിയേക്കാൾ നല്ലത് സത്യം നിറഞ്ഞ കണ്ണീരാണെന്ന് .

ഉമ്മകൾ (അന്ന് )

എവിടെയെങ്കിലും കണ്ടുമുട്ടുന്ന കുഞ്ഞു കുഞ്ഞുങ്ങളുടെ മണവും , ചൂടും ഒപ്പി എടുക്കാനെ അതിനി കൊള്ളൂ....ജീവനില്ലാതെ പെറ്റിട്ട ഒരു കുഞ്ഞിൻറെ ഓർമ്മ പുതുക്കാൻ അതെടുത്തു സൂക്ഷിച്ചു വെച്ചിരിക്കയാണ് .

ഉമ്മകൾ (ഇന്ന് )

ഉപ്പും എരിവും മനസ്സിൽ നിറഞ്ഞു നിൽകുമ്പോൾ ,
ദേഹത്തിൻറെ ചൂടെല്ലാം ഒപ്പിയെടുത്തുകൊണ്ടു ,
നീ ചുണ്ടിൽ പകരുന്ന തണുത്ത സ്നേഹമാണിന്നെനിക്കുമ്മകൾ .....