Wednesday, September 7, 2011

മഴ (കടം എടുത്ത വാക്കുകളിലൂടെ)

മഴയെ കുറിച്ച് ഇപ്പൊ ചിലത് പറയട്ടേ?
ജനാലകള്‍ക്കും വാതിലുകള്‍ക്കും അപ്പുറത്ത് ഒരു പറമ്പില്‍ മുഴുവനായും പെയ്യണ മഴ മുഴുവനും നനഞ്ഞിട്ടുണ്ടോ?ഒഴുകി പോണ മഴ വെള്ളത്തിനോട് വേണ്ടാന്ന് പറഞ്ഞ്, കൂടിനു കുറെ കടലാസ് വഞ്ചികള്‍ ഉണ്ടാക്കി വിട്ടിട്ടുണ്ടോ? നനഞ്ഞു കുതിര്‍ന്നു പോണ വഞ്ചികളെ നോക്കി കുറേ കരഞ്ഞിട്ടുണ്ടോ? ഇനി വഞ്ചി ഉണ്ടാക്കി തരില്യാന്നു ആരെങ്കിലും പറഞ്ഞപ്പോ ആ ദേഷ്യത്തിന് കടലാസ് വഞ്ചി ഉണ്ടാക്കാന്‍ ആരുടേം സഹായം ഇല്യാതെ പഠിച്ചിട്ടുണ്ടോ?പിന്നെ കുറേ വലുതായപ്പോ , ഏതു വല്യ മഴ പെയ്താലും , എത്ര വെള്ളമൊഴുകി പോയാലും , എത്ര വല്യ വഞ്ചി ഇണ്ടആകാന്‍ അറിയാമെങ്കിലും ഒരു വികാരവും ഇല്യാതെ ജനാലകമ്പിയില്‍ പിടിച്ച് മനസ്സിനെ എവിടെയോ വിടരാന്‍ വിട്ട്, നോക്കി നിന്നിട്ടുണ്ടോ? പിന്നെ മഴ തോര്‍ന്നു കഴിയുമ്പോ പെയ്തു തീര്നത് ആ പഴയ മഴയാര്നില്യാന്നു നെടുവീര്‍പ് ഇട്ടിട്ടുണ്ടോ? പിന്നെയും പെയ്യാന്‍ ബാക്കി നില്‍ക്കുന്ന കാര്‍മേഘങ്ങളെ നോക്കി.... ഒന്നും മിണ്ടാതെ, അലസമായി മൂടിപുതച്ചു ഉറങ്ങിട്ടുന്ടോ? ഉണരുമ്പോ എന്തോ നഷ്ടപെട്ടു എന്നോര്‍ത്ത് വെറുതെ കവിളിലൂടെ ഒരു മഴതുള്ളി മാത്രം പതുക്കെ താഴോട്ടിറങ്ങി പോരുന്നത് അറിഞ്ഞിട്ടുണ്ടോ ...നാവു തൊട്ടു നോക്കുമ്പോ ഇതു വരെയും അറിയാത്ത ഉപ്പുരസമുണ്ട്‌ മഴക്കെന്നറിഞ്ഞു ഓടിപ്പോയി ജനാലക്കരികില്‍ നിന്നിട്ടുണ്ടോ? മഴയോട് പിന്നെയും വരാന്‍ പറഞ്ഞിട്ടുണ്ടോ..ഒരുപാടു കളിവഞ്ചികളുമായി കാത്തിരുന്നിടുണ്ടോ...ഓരോ തവണ പ്രതിക്ഷയോടെ മാനത്തേക്ക് നോക്കുമ്പോഴും കറുത്ത മേഘങ്ങള്‍ അകന്നകന്നു പോവണ കണ്ടിട്ടുണ്ടോ ..അത് കാണുമ്പോ മനസ്സിലെവിടെയോ ഏതോ ബന്ദങ്ങളുടെ ചരടു മുറിഞ്ഞ് നീറിയിട്ടുണ്ടോ? പിന്നെ നിനച്ചിരിക്കാതെ മഴ വന്നു എല്ലാ നീറ്റലും തുടചെടുക്കുമ്പോ ...കുറെ പരിഭവം പറഞ്ഞ്, പിന്നെ കുറെ പരിഭവങ്ങള്‍ മറച്ചു വെച്ച്, ഏറ്റവും സന്തോഷത്തോടെ എല്ലാ കളിവഞ്ചികളും ഒഴുക്കി മഴയോടു ചേര്‍ന്നു, ചേര്‍ന്നു...അലിഞ്ഞലിഞ്ഞു ...ഇറങ്ങി നിന്നിട്ടുണ്ടോ? പിന്നെയും മഴ പോവുമ്പോ മറന്നിട്ടത്..നെറ്റിയിലും കവിളിലുമുന്ടു എന്നു വെറുതെ വിരലോടിച്ച് നോക്കിയിട്ടുണ്ടോ..പിന്നെ, വന്നു പോയത് മഴയായിരുന്നില്യാന്നു തിരിച്ചരിഞ്ഞിട്ടുണ്ടോ ? ഞാന്‍ അറിഞ്ഞിട്ടുണ്ട് , ഇങ്ങനെ കുറേ കുറേ കാത്തിരുന്നിട്ടുണ്ട്....

2 comments:

  1. എപ്പോ വേണമെങ്കിലും പൊട്ടി പോകാവുന്ന
    ഒരു ചരടാണ്‌ മഴ - ബന്ധങ്ങളും.
    പക്ഷെ പൊട്ടിക്കഴിഞ്ഞും, എവിടെയങ്കിലും
    വീണേ പറ്റൂ. മുന്നോട്ടോഴുകാതെ വയ്യല്ലോ പുഴയ്ക്ക്.

    ReplyDelete
  2. മഴ മനസ്സിന്റെ കണ്ണാടിയാകുന്നു
    മഴ കിനാവിന്റെ ചങ്ങാതിയാവുന്നു
    മഴ നിനച്ചൊന്നു ചൊല്ലുന്ന നേരത്തു
    മറവി പൂകുന്നു വഴി നേര്‍ത്ത ചാലുകള്‍

    മഴ നിലാവിന്റെ ജാലകപ്പാളിയില്‍
    നിഴലു നേര്‍ത്ത വിരല്‍പ്പാടു തീര്‍ക്കവെ
    ചുഴികളാത്മ സമുദ്ര ഗുഹാന്തരം
    അഴലിനേതോ കുട നിവര്‍ത്തുന്നുവോ ...

    ReplyDelete