Thursday, October 27, 2011

മഴേം വെള്ളോം എന്റെ കപ്പലും


അടങ്ങാത്ത ഒരു കടല്‍ മനസ്സില്‍ നിറയുമ്പോ
ഒരു തുള്ളി മഴ വന്നു നെറ്റീല്‍  തൊട്ടാലോ...
ഉള്ളിലെ ഐസെല്ലാം ഉരുകണ പോലെ തോന്നും
നെഞ്ഞെല്ലാം നീറി പുകയണ ചിന്തകള്‍ ഉള്ളപ്പോ 
ഒന്ന് ഷവറിന്റെ താഴെ പോയി നിന്നാലോ 
നെഞ്ഞിനുള്ളില്‍ ഒരു മഴ ചാറ്റല്‍ പോലെ തോന്നും 
പൊരി വെയിലില്‍ ദാഹിച്ചു തളരുമ്പോള്‍ 
ഒരു തെരുവ് പൈപ്പിലെ വെള്ളം കണ്ടാലോ..
വെള്ളത്തിന്റെ മധുരം ഇത്രേം ഉണ്ടോന്നു തോന്നും
ജനലില്‍ വന്നു തോട്ടെന്നെ കൊതിപ്പിക്കും മഴ
തിരയായി എന്റെ കാലില്‍ ഇക്കിളി ആക്കും
എടക്കെടക് മിന്നിം ചിണ്‌ങ്ങിം എന്നോട് മിണ്ടും
ഒരു കുഞ്ഞായി കടലാസ്സ്‌ വഞ്ചി ഇറക്കും ഞാന്‍..
ഒരു നന്ഗൂരോം ഇടാതെ എന്റെ കപ്പല്‍ പോവും
ദേശമായ ദേശം ഒക്കേം കാണാന്‍ ..
ആശയായ ആശയോക്കേം തീര്‍ക്കാന്‍..

4 comments:

  1. ഒരു നന്ഗൂരോം ഇടത്തെ എന്റെ കപ്പല്‍ പോവും
    ദേശമായ ദേശം ഒക്കേം കാണാന്‍ ..
    ആശയായ ആശയോക്കേം തീര്‍ക്കാന്‍..

    athu nallayi..kollam!

    ReplyDelete
  2. A Talented Artist's 1st Step.... :)

    ReplyDelete