Thursday, March 1, 2018

ടാറ്റൂ

ടാറ്റൂ (പച്ച )

എന്നെ കലാകാരി ആക്കുന്നത് എന്തോ അത് ...
മരണത്തിലും ആർക്കും പങ്കുവെച്ചു കൊടുക്കേണ്ടാത്തതു -
എൻ്റെ തൊലിയിൽ ജീവിക്കുന്ന വരകൾ , പടങ്ങൾ , എഴുത്തുകൾ
ഞാൻ ഒരു ആർട് ഗ്യാലറി ......
എൻ്റെ കഥകൾ പറയുന്ന കല ,
എൻ്റെ രഹസ്യങ്ങൾ സൂക്ഷിക്കുന്നതും ,
എൻ്റെ സ്വപ്നങ്ങളുടെ വരകൾ ..
എൻ്റെ ചോദ്യങ്ങളും ഉത്തരങ്ങളും ....
എന്നെ ഞാൻ ആക്കുന്നതും , ഇടയ്ക്കു ഞാൻ അല്ലാതാക്കുന്നതും
എൻ്റെ തിരിച്ചറിയൽ കാർഡ്
എന്നിലെ എഴുതി തീരാത്ത കഥകൾ
എനിക്കെന്നും ഒരു കൂട്ടാളി ....
പിണങ്ങിയും പിരിഞ്ഞും പോകാതെ .
പലരിലും ചിത്രം എഴുതുന്നു ഞാൻ ,
ഒരിയ്ക്കലും മായാത്തവ .
ഒരു ചെറിയ മുറിവിൽ , വേദനയിൽ
സൃഷ്ടിക്കപ്പെടുന്ന സത്യം ....
ഒരായുസ്സിൻറെ സത്യം ...
പച്ചയായ ജിവിതം , പച്ചതന്നെ ജീവിതം ..

No comments:

Post a Comment