നീയറിയാതെ തന്നെ നീയൊരു മരമായ് -
പടർന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു ..
നിൻറെ
വേരുകൾ ഒരുപാടു പെരിലാഴ്ന്നിറങ്ങി -
നിൻറെ
തണൽ ഒരുപാടു പൊള്ളൽ കൾക്ക് തേനായി
നിന്നിൽ കൂടുകൂട്ടി കഴിയുന്നു കുറേപ്പേർ ..
നിൻറെ
ഇലകളിൽ പറ്റിചെരാൻ കുറേപ്പേർ ..
നീ കാറ്റി ലുലഞ്ഞാൽ അതൊരു താരാട്ടായി ...
നിൻറെ
ചില്ലകൾ , പോത്തിയുറങ്ങാൻ ഒരു തൊട്ടിലും ..
നീയോര്ത്തില്ല നിന്നെക്കുറിച്ച് ഒന്നും തന്നെ -
നിന്നിലെ ആയിരം ജീവനായ് , നിൻറെയും ജീവൻ
ഒരു കൊടുംകാറ്റിൽ നീയുലഞ്ഞാൽ -
ഒരു ഇടിമിന്നൽ നിന്നെയെരിച്ചാൽ ,
വേരിറക്കി , സ്നേഹമൂട്ടി : നീ വളർത്തും ഞങ്ങളെല്ലാം ,
നീ എരിയാതുലയാതെ നിന്നെയീ ....
നെഞ്ചിൻ കൂട്ടിലമർത്തി , നിന്നിൽ പറ്റിച്ചേർന്നു
നിന്നെയൊരായിരം ജീവനിൽ പൊതിഞ്ഞ് നിർത്തും
ഒരിക്കലും തളരാതെ ഞങ്ങളിൽ വേരോടാനായി .....
ithil evideyo entho undu....
ReplyDeleteallaengil athu verum thonnal maatravum...
angane ano..
ariyilla....
മനസ്സിലാകുന്നു എന്താണ് ഉദ്ദേശിക്കുന്നത് എന്നു but explain ചെയ്യാൻ patunnilla
ReplyDelete